കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1460334
Thursday, October 10, 2024 10:44 PM IST
കൂത്തുപറമ്പ്: കെട്ടിടത്തിന്റെ മുകളില്നിന്നുവീണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാനന്തേരി അമ്പായക്കാട് കുട്ടിയാക്കുന്നിലെ സൗരവ് (21) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി വെൽഡിംഗ് ജോലിക്കിടെ സൗരവ് ചിറ്റാരിപ്പറമ്പിലെ മലബാർ കോംപ്ലക്സ് കെട്ടിടത്തിൽനിന്നും താഴേക്കു വീഴുകയായിരുന്നു. വീഴ്ചയിൽ സാരമായി പരിക്കേറ്റ സൗരവ് കണ്ണൂർ മിംസ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സയിലായിരുന്നു. പരേതനായ കെ.കെ സണ്ണി-ബിന്ദു ദമ്പതികളുടെ മകനാണ്. സഹോദരി: സന്മയ.