സെന്റ് ജോര്‍ജ് സ്കൂളില്‍ പുഞ്ചിരി ഡയറി
1459397
Monday, October 7, 2024 3:24 AM IST
ചുങ്കപ്പാറ: കോട്ടാങ്ങല്‍ സെന്റ് ജോര്‍ജ്സ് ഹൈസ്കൂളിന്റെ ആഭിമുഖ്യത്തില്‍ ലോക പുഞ്ചിരി ദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് സ്മൈല്‍ ഡയറി (പുഞ്ചിരിഡയറി) നല്കി.
ലോക പുഞ്ചിരി ദിനത്തിന്റെ ഈ വര്‍ഷത്തെ ആഗോളപ്രമേയമായ, "നന്മ ചെയ്യുക, പുഞ്ചിരി നല്‍കുക' എന്നത് അടിസ്ഥാനമാക്കി കുട്ടികള്‍ ചെയ്യുന്നതായ നന്മ പ്രവര്‍ത്തനങ്ങള്‍ ഡയറിയില്‍ പ്രതിദിനം എഴുതുകയും, കൂടുതല്‍ നന്മകള് കുട്ടികള്‍ക്കു ചെയ്യാന്‍ പ്രചോദനം നല്‍കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ഹെഡ്മാസ്റ്റര് വര്‍ഗീസ് ജോസഫ് പറഞ്ഞു.
അനി മാത്യു, എ.വി. റെജീന, അനുമോള്‍ സെബാസ്റ്റ്യന്‍ എന്നീ അധ്യാപകര്‍ക്കാണ് സ്മൈല്‍ ഡയറിയുടെ ചുമതല.