യുദ്ധവിരുദ്ധ യോഗവുമായി സിപിഎം
1459883
Wednesday, October 9, 2024 6:12 AM IST
പത്തനംതിട്ട: ലോകമാകമാനമുള്ള യുദ്ധവെറിക്കെതിരേ സിപിഎം യോഗം. ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ നടത്തിയ യോഗം സിപിഎം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു.
പശ്ചിമേഷ്യയിൽ നിന്നുതുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന യുദ്ധം തുടർന്നാൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് കേരള സമൂഹത്തെയാകുമെന്നു രാജു ഏബ്രഹാം പറഞ്ഞു. ഇവിടങ്ങളിൽ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നതും മലയാളികളാണ്.
ഗൾഫ് മേഖലയിലെ പ്രശ്നങ്ങൾ കാരണം ഇന്ധന വിലയടക്കം ഉയരാനിടയാകും. യുദ്ധവിരുദ്ധ പ്രസ്ഥാനത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടേറിയറ്റംഗം എ. പത്മകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ പി.ബി. ഹർഷകുമാർ, ആർ. സനൽകുമാർ, എസ്. നിർമലദേവി, പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി. സഞ്ജു എന്നിവർ പ്രസംഗിച്ചു.