ചേരിമുക്ക്, മാങ്കുളം ഭാഗങ്ങളിൽ പന്നിശല്യം; കൃഷി നശിപ്പിച്ചു
1460143
Thursday, October 10, 2024 6:02 AM IST
കോന്നി: മാങ്കുളം, ചേരിമുക്ക് ഭാഗങ്ങളിലെ കാർഷിക വിളകൾ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. കഴിഞ്ഞ രാത്രി ഇതേ പ്രദേശങ്ങളിൽ എത്തിയ പന്നിക്കൂട്ടങ്ങൾ കപ്പയും വാഴയും ചേമ്പും ഉൾപ്പെടെ ഉള്ള കൃഷി നശിപ്പിച്ചു.
ചേരിമുക്ക് മേറ്റിട്ടു പുത്തൻവീട്ടിൽ എം.എ. ബഷീറിന്റെ മരച്ചീനി, വാഴ എന്നിവ നശിപ്പിച്ചു. ദീപിക ഏജന്റായ ബഷീർ ഒഴിവ് സമയങ്ങളിലാണ് സ്വന്തം പുരയിടത്തിൽ കൃഷി ഇറക്കിയിരുന്നു.
രണ്ടു മാസം മുമ്പാണ് ബഷീർ കൃഷിക്ക് കൂടുതൽ ശ്രദ്ധ നൽകിയത് ഇതേത്തുടർന്ന് നല്ല സംരക്ഷണം നൽകി പോന്നിരുന്ന വിളകളാണ് കഴിഞ്ഞ രാത്രി പന്നിക്കൂട്ടം നശിപ്പിച്ചത്.
പ്രദേശത്തുതന്നെ നിരവധി പേരുടെ കൃഷി വിളകളും ഇത്തരത്തിൽ നശിപ്പിച്ചു. കാട്ടുപന്നി ശല്യത്തിൽനിന്നു പ്രദേശവാസികളെ സംരക്ഷിക്കുന്നില്ലയെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സ്ഥലവാസികൾ പറഞ്ഞു.