സ്കൂട്ടറിൽ ലോറിയിടിച്ച് യുവാവ് മരിച്ചു
1460342
Thursday, October 10, 2024 11:21 PM IST
വടക്കഞ്ചേരി: ദേശീയപാതയിൽ പന്നിയങ്കര ടോൾ പ്ലാസയ്ക്കു സമീപം സ്കൂട്ടറിൽ ലോറിയിടിച്ച് യുവാവ് മരിച്ചു. തേങ്കുറിശി പഴതറ അമ്പലനടയിൽ ഉണ്ണികൃഷ്ണനാ(43)ണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം.
തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിൽ അതേദിശയിൽ പോവുകയായിരുന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്കു തെറിച്ചുവീണ ഉണ്ണികൃഷ്ണന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. സംഭവസ്ഥലത്തുതന്നെ മരിച്ചു.
അപകടത്തെതുടർന്ന് നിർത്താതെപോയ ലോറി നാട്ടുകാരും പോലീസും ചേർന്ന് വാണിയംപാറയ്ക്കടുത്തുവച്ച് പിടികൂടി. ലോറി ഡ്രൈവർ ഉത്തർപ്രദേശ് സ്വദേശി ദുർവേഷ് ചൗധരിക്കെതിരെ വടക്കഞ്ചേരി പോലീസ് കേസെടുത്തു.
തൃശൂർ കുട്ടനെല്ലൂർ ബീവറേജസ് ഷോപ്പിലെ ജീവനക്കാരനായ ഉണ്ണികൃഷ്ണൻ ജോലിക്കു പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം പാമ്പാടി ഐവർമഠത്തിൽ സംസ്കരിച്ചു.അമ്മ: പാറു. ഭാര്യ: സജിത (റെയിൽവേ, കഞ്ചിക്കോട്). സഹോദരങ്ങൾ: അംബിക, അജിത, അനിത.