മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി​നി കൊ​ച്ചി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Wednesday, October 9, 2024 6:12 AM IST
മ​ല്ല​പ്പ​ള്ളി: കൊ​ച്ചി​യി​ൽ കാ​ർ ലോ​റി​ക്കു​ പി​ന്നി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി​നി മ​രി​ച്ചു. കീ​ഴ്‌​വാ​യ്‌​പൂ​ര് തെ​ക്കേ​മു​റി​യി​ൽ പ്ര​മോ​ദി​ന്‍റെ ഭാ​ര്യ ര​ശ്മി പ്ര​മോ​ദാ​ണ് (38) മ​രി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ശ്മി​യു​ടെ ഭ​ർ​ത്താ​വ് പ്ര​മോ​ദ്, ഏ​ക​മ​ക​ൻ ആ​രോ​ൺ എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​രു​വ​രും ചി​കി​ത്സ​യി​ലാ​ണ്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ കു​മ്പ​ളം ടോ​ൾ പ്ലാ​സ​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.കൊ​ച്ചി​യി​ൽനി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ടം. കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് മൂ​വ​രെയും പു​റ​ത്തെ​ടു​ത്ത​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ശ്മി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക​ൻ ആ​രോ​ണി​ന് നി​സാ​ര പ​രി​ക്കു​ക​ളാ​ണ്. പ്ര​മോ​ദി​ന് ത​ല​യ്ക്ക് പ​രി​ക്കു​ണ്ട്.

ക​രു​നാ​ഗ​പ്പ​ള്ളി ഫൈ​ഡ​സ് അ​ക്കാ​ഡ​മി എം​ഡി​യാ​ണ് ര​ശ്മി. ച​ങ്ങാ​നാ​ശേ​രി​യി​ലും കോ​ഴ​ഞ്ചേ​രി​യി​ലും ശാ​ഖ​ക​ളു​ണ്ട്. ച​വ​റ കെ​എം​എം​എ​ൽ റി​ട്ട.​ എ​ൻ​ജി​നി​യ​ർ ക​രു​നാ​ഗ​പ്പ​ള്ളി ക​ണ്ണാ​ടി​യി​ൽ ബാ​ബു​വി​ന്‍റെ​യും ലി​സി​യു​ടെ​യും മ​ക​ളാ​ണ് ര​ശ്മി. ബി​ഫാം ബി​രു​ദ​ധാ​രി​യാ​ണ്. അ​ടു​ത്ത​യി​ടെ എ​ൽ​എ​ൽ​ബി​യും ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.


കീ​ഴ്‌വായ്പൂ​ര് തെ​ക്കേ​മു​റി​യി​ൽ എം.​ഇ.​ വ​ർ​ഗീ​സി​ന്‍റെ​യും റി​ട്ട.​ അ​ധ്യാ​പി​ക അ​മ്മു​ക്കു​ട്ടി വ​ർ​ഗീ​സി​ന്‍റെ​യും മ​ക​നാ​ണ് പ്ര​മോ​ദ്. ര​ശ്മി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മൃ​ത​ദേ​ഹം ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ വ​സ​തി​യി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം മ​ല്ല​പ്പ​ള്ളി കീ​ഴ്‌​വാ​യ്പൂ​ര് വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കുശേ​ഷം മ​ല്ല​പ്പ​ള്ളി മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ പി​ന്നീ​ട് സം​സ്ക​രി​ക്കും.