ചലച്ചിത്രോത്സവം: ഡെലിഗേറ്റ് രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു
1460139
Thursday, October 10, 2024 5:54 AM IST
പത്തനംതിട്ട: പത്തനംതിട്ടയിൽ നവംബർ എട്ടു മുതൽ നടക്കുന്ന ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്ട്രേഷൻ സംവിധായകൻ ഡോ. ബിജു ഉദ്ഘാടനം ചെയ്തു. കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ് ആദ്യ രജിസ്ട്രേഷൻ നടത്തി.
സംഘാടക സമിതി ചെയർമാൻ ടി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. കൺവീനർ എം. എസ്. സുരേഷ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ പി. കെ. അനീഷ്, ഡെലിഗേറ്റ് സബ് കമ്മിറ്റി ചെയർമാൻ സി. കെ. അർജുനൻ, കൺവീനർ എ ഗോകുലേന്ദ്രൻ, മെംബർ സെക്രട്ടറി സുധീർ രാജ്, എന്നിവർ പ്രസംഗിച്ചു.