കേരള കോൺഗ്രസ് ജന്മദിനാചരണം
1460136
Thursday, October 10, 2024 5:54 AM IST
പത്തനംതിട്ട: കേരള കോൺഗ്രസ് 60 ാം ജന്മദിനാചരണം പാർട്ടി ജോസഫ് വിഭാഗം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ നടത്തി. തിരുവല്ല വൈഎംസിഎ വികാസ് സ്കൂളിൽ കുട്ടികളോടൊപ്പം ഉച്ചഭക്ഷണത്തിൽ ജില്ലാ നേതാക്കൾ പങ്കെടുത്തു.
പതാകദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരുവല്ല കവിയൂർ മണ്ഡലത്തിൽ ജില്ലാ പ്രസിഡന്റ് വർഗീസ് മാമ്മൻ മണ്ഡലം പ്രസിഡന്റ് ജേക്കബ് മാത്യുവിന് പതാക കൈമാറി നിർവഹിച്ചു.
കല്ലൂപ്പാറയിൽ വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി, അടൂരിൽ വൈസ് ചെയർമാൻ പ്രഫ.ഡി.കെ. ജോൺ, കോയിപ്രത്ത് വൈസ് ചെയർമാൻ ജോൺ കെ. മാത്യൂസ്, കോഴഞ്ചേരിയിൽ സംസ്ഥാന ട്രഷറാർ ഏബ്രഹാം കലമണ്ണിൽ, മല്ലപ്പള്ളിയിൽ സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ, തോട്ടപ്പുഴശേരിയിൽ സ്റ്റേറ്റ് അഡ്വൈസർ ജോർജ് കുന്നപ്പുഴ എന്നിവർ ഉദ്ഘാടനം ചെയ്തു.
കുന്നന്താനത്ത്
കേരള കോൺഗ്രസ് അറുപതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി കുന്നന്താനം മണ്ഡലം കമ്മിറ്റി മുക്കൂർ പുന്നമണ്ണിൽ പാർട്ടി പതാക ഉയർത്തി. പാർട്ടി തിരുവല്ല നിയോജകമണ്ഡലം സ്റ്റിയറിംഗ് കമ്മിറ്റി അംഗം പി.ആർ. ചന്ദ്രബാബുവിന്റെ അധ്യക്ഷതയിൽ പാർട്ടി മണ്ഡലം പ്രസിഡന്റ് സന്തോഷ് തോമസ് പാർട്ടി പതാക ഉയർത്തി. കുന്നന്താനം സർവീസ് സഹകരണ ബാങ്ക് ബോർഡ് മെംബർ മറിയാമ്മ തോമസ്, കേരള പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജി മേപ്രത്ത്, ജോണികുട്ടി മേപ്രത്ത്, പ്രസാദ് കോശി എന്നിവർ പങ്കെടുത്തു.
ആറന്മുളയിൽ
കേരള കോൺഗ്രസ് ജന്മദിനത്തോടനുബന്ധിച്ച് കേരള കോണ്‍ഗ്രസ് - എം ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളിലായി 25 സ്ഥലത്തു പതാകദിനാചരണം നടത്തി. നിയോജക മണ്ഡലംതല ഉദ്ഘാടനം പത്തനംതിട്ടയില്‍ നിയോജകമണ്ഡലം പ്രസിഡന്റ് കുര്യന് മടയ്ക്കല്‍ നിർവഹിച്ചു.
പത്തനംതിട്ട വെസ്റ്റ് മണ്ഡലം പ്രസിഡന്റ് മനോജ് കുഴിയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി ജേക്കബ് ഇരട്ടപ്പുളിക്കല്‍, സംസ്ഥാന സമിതി അംഗങ്ങളായ ബിജോയ് തോമസ്, തോമസ് മോഡി, രാധാകൃഷ്ണന് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കല്ലൂപ്പാറയിൽ
കേരള കോൺഗ്രസ് -എം 60ാം ജന്മ ദിനാഘോഷം കല്ലൂപ്പാറ മണ്ഡലം പ്രസിഡന്റ് തോമസ് ചാണ്ടപ്പിള്ളയുടെ അധ്യക്ഷതയിൽ സംസ്ഥാന ഉന്നതാധികാര സമിതി അംഗം ടി.ഒ. ഏബ്രഹാം പതാക ഉയർത്തി. ജില്ലാ സെക്രട്ടറി ജേക്കബ് മാമ്മൻ വട്ടശേരിൽ, സംസ്ഥാന കമ്മിറ്റി അംഗം പ്രസാദ് കൊച്ചുപാറക്കൽ, ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി അംഗം അനിൽ ഏബ്രഹാം, നിയോജകമണ്ഡലം സെക്രട്ടറി ബിജു നൈനാൻ, യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് നെബു തങ്ങളത്തിൽ , ജേക്കബ് കെ. ഇരണയ്ക്കൽ, രാജു പൂതക്കുഴി, എം.ആർ. തമ്പി, പി.കെ. കുര്യൻ എന്നിവർ പ്രസംഗിച്ചു.
കേരള കോൺഗ്രസ്-എം പതാകദിനമായി ആചരിച്ചു
പത്തനംതിട്ട: കേരള കോൺഗ്രസ് -എം അറുപതാം ജന്മദിനം പതാകദിനമായി ആചരിച്ചു. ജില്ലയിൽ 60 കേന്ദ്രങ്ങളിൽ പതാക ഉയർത്തി. ജില്ലാതല ഉദ്ഘാടനം വെണ്ണിക്കുളത്ത് ജില്ലാ പ്രസിഡന്റ് സജി അലക്സ് നിർവഹിച്ചു.
ഉന്നതാധികാര സമിതി അംഗങ്ങളായ ചെറിയാൻ പോളച്ചിറയ്ക്കൽ, ടി.ഒ. ഏബ്രഹാം തോട്ടത്തിൽ, സംഘടനാ കാര്യ ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, സംസ്ഥാന സ്റ്റിയറിഗ് കമ്മിറ്റി അംഗം ഡോ. വർഗീസ് പേരയിൽ, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ജോർജ് ഏബ്രഹാം, കുര്യൻ മടയ്ക്കൽ, ക്യാപ്റ്റൻ സി.വി. വർഗീസ്, സാം കുളപ്പള്ളി, സാജു മിഖായേൽ, ജില്ലാ വൈസ് പ്രസിഡന്റുമാരായ തോമസ് മാത്യു, സോമൻ താമരച്ചാലിൽ, പി.കെ. ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷെറി തോമസ്, റഷീദ് മുളന്തറ, ജേക്കബ് മാമ്മൻ വട്ടശേരിൽ, ജേക്കബ് ഇരട്ടപ്പുളിക്കൻ, സാം ജോയിക്കുട്ടി, ബിബിൻ കല്ലം പറമ്പിൽ, മാത്യു മരോട്ടിമുട്ടിൽ, ജെറി അലക്സ്, ജില്ലാ ട്രഷറാർ രാജീവ് വഞ്ചിപ്പാലം എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നല്കി.
കേരള വനിതാ കോൺഗ്രസ് പതാകദിനാചരണം
മല്ലപ്പള്ളി: കേരള കോൺഗ്രസ് -എം 60-ാം ജന്മദിനത്തോടനുബന്ധിച്ച് പതാക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി വനിതാ കോൺഗ്രസ് -എം മല്ലപ്പള്ളി, ആനിക്കാട് മണ്ഡലം കമ്മറ്റി മാരിക്കൽ കവലയിൽ പതാക ഉയർത്തി.
വനിതാ കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ് സൂസമ്മ ബേബി , കേരള കർഷക സംഘം ആനിക്കാട് മണ്ഡലം പ്രസിഡന്റ് കെ. ജെ ബേബി എന്നിവർ ചേർന്നു പതാക ഉയർത്തി.
യൂത്ത് ഫ്രണ്ട് -എം മണ്ഡലം പ്രസിഡന്റ് സ്റ്റീഫൻ ജോൺ, വനിതാ കോൺഗ്രസ് -എം ) മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റ് രേഷ്മ ലിജു, കർഷക സംഘം വൈസ് പ്രസിഡന്റ് റോയ് എൻ. ജോൺ, അനീഷ് പാറയ്ക്കൻ, സോജി പി. ജോയി , ആഷിൻ പി ലിജു എന്നിവർ പ്രസംഗിച്ചു.