പു​ഷ്പ​ഗി​രി​യി​ൽ ഓ​ട്ടി​സം കു​ട്ടി​ക​ൾ​ക്ക് സെ​ൻ​സ​റി പാ​ർ​ക്ക്‌ തു​റ​ന്നു
Wednesday, October 9, 2024 6:12 AM IST
തി​രു​വ​ല്ല: പു​ഷ്പ​ഗി​രി പ്ര​തീ​ക്ഷ ചൈ​ൽ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ഓ​സം സെ​ൻ​സ​റി പാ​ർ​ക്ക്‌ തി​രു​വ​ല്ല ഡി​വൈ​എ​സ്പി എ​സ്. അ​ഷാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​മേ​രി​ക്ക​യി​ലെ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി നെ​ടും​കു​ന്നം സ്വ​ദേ​ശി ജ​യ്ഡ​ൻ ജോ​ഫി ത​ന്‍റെ സ്കൗ​ട്ട് പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത് ഏ​റ്റെ​ടു​ക്കു​ക​യും തി​രു​വ​ല്ല​യി​ൽ വ​ന്ന് താ​മ​സി​ച്ച് പാ​ർ​ക്കി​ന്‍റെ നി​ർ​മാ​ണം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.

ഓ​ട്ടി​സം ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ സം​വേ​ദ​ന​ശേ​ഷി​യും കാ​ര്യ​ക്ഷ​മ​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​കൃ​തി​യോ​ടി​ണ​ങ്ങി ക​ളി​ക്കു​വാ​നു​ള്ള പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ഓ​സം പാ​ർ​ക്കി​ലു​ള്ള​ത്. ആ​ന​യു​ടെ വാ​യി​ൽനി​ന്ന് ഊ​ർ​ന്നി​റ​ങ്ങു​ന്ന സ്ലൈ​ഡും ക​യ​റി​യി​രി​ക്കാ​വു​ന്ന ത​വ​ള​യും വെ​ള്ള​ച്ചാ​ട്ട​വും പാ​ർ​ക്കി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളാ​ണ​ന്ന് രൂ​പ​ക​ല്പ​ന ന​ട​ത്തി​യ പ്ര​തീ​ക്ഷ സി​ഡി​സി മേ​ധാ​വി ഡോ. ​മ​ഞ്ജു ജോ​ർ​ജ് ഇ​ല​ഞ്ഞി​ക്ക​ൽ പ​റ​ഞ്ഞു.


തി​രു​വ​ല്ല അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ഐ​സ​ക് പ​റ​പ്പ​ള്ളി​ൽ, പു​ഷ്പ​ഗി​രി ഗ്രൂ​പ്പ്‌ ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് സി​ഇ​ഒ ഫാ. ​ബി​ജു വ​ർ​ഗീ​സ് പ​യ്യ​മ്പ​ള്ളി​ൽ, പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ഏ​ബ്ര​ഹാം വ​ർ​ഗീ​സ്, പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​റീ​ന തോ​മ​സ്, തി​രു​വ​ല്ല ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ ജി​ജി വ​ട്ട​ശേ​രി​ൽ, പ്ര​തീ​ക്ഷ സി​ഡി​സി സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു പു​ന​ക്കു​ളം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ ജെ​യ്ഡ​ൻ ജോ​ഫി​യെ ആ​ദ​രി​ച്ചു.