അടൂരിൽ വീണ്ടും തെരുവുനായ ആക്രമണം; പോലീസുകാർക്കടക്കം ആറു പേർക്ക് കടിയേറ്റു
1459646
Tuesday, October 8, 2024 6:30 AM IST
അടൂർ: നഗരത്തിൽ പോലീസ് ഉദ്യോഗസ്ഥരടക്കം ആറുപേരെ തെരുവുനായ കടിച്ചു. ഇന്നലെ വൈകുന്നേരം നാലോടെ പ്ലാവിളത്തറ ഭാഗത്താണ് സംഭവം.
സ്പെഷൽ ബ്രാഞ്ച് സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ രാഹുൽ (38), ഡാൻസാഫ് ടീമിലെ സിപിഒ ശ്രീരാജ് (32) എന്നിവരെ അടൂർ പോലീസ് സ്റ്റേഷന് മുന്നിലാണു നായ ആക്രമിച്ചത്.
കൊച്ചുവിളയിൽ ജോയ് ജോർജ് (68), കരുവാറ്റ പാറപ്പാട്ട് പുത്തൻവീട്ടിൽ സാമുവേൽ (82),
കരുവാറ്റ പ്ലാവിളയിൽ ലാലു ലാസർ (42), പെറിങ്ങനാട് കാഞ്ഞിരവിള പുത്തൻവീട്ടിൽ
അനിയൻ മത്തായി (60) എന്നിവരെ പ്ലാവിളത്തറഭാഗത്തും നായ ആക്രമിച്ചു. സമീപത്തെ കടയിൽനിന്നു ചായ കുടിച്ചശേഷം കൃഷിസ്ഥലത്തേക്ക് പോകവേ വൈകുന്നേരം 4.30 ഓടെ നായ ആക്രമിക്കുകയായിരുന്നുവെന്നു ജോയ് ജോർജ് പറഞ്ഞു. എതിർദിശയിൽ വന്ന നായ ചാടി മുഖത്താണ് കടിച്ചത്. ജോയിയുടെ ചുണ്ട് നായ കടിച്ചു പറിച്ചു. കടിയേറ്റവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി.