കോ​ന്നി കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​ൻ യാ​ർ​ഡ് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു
Tuesday, October 8, 2024 6:23 AM IST
കോ​ന്നി: കെ​എ​സ്ആ​ർ‌​ടി​സി ബ​സ് സ്റ്റേ​ഷ​ൻ നി​ർ​മാ​ണ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് എം​എ​ൽ​എ ഫ​ണ്ടി​ൽനി​ന്ന് അ​നു​വ​ദി​ച്ച 1.16 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.
ബ​സ് സ്റ്റേ​ഷ​നി​ൽ നി​ല​വി​ൽ യാ​ർ​ഡ് നി​ർ​മി​ച്ച​തി​ന്‍റെ ശേ​ഷി​ച്ച ഭാ​ഗം ടാ​ർ ചെ​യ്യു​ന്ന​തി​നും ഡ്രെ​യി​നേ​ജ് നി​ർ​മി​ക്കു​ന്ന​തി​നു​മാ​യി 76.90 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്.

നി​ല​വി​ൽ യാ​ർ​ഡി​ന്‍റെ ജി​എ​സ്ബി, ഡ​ബ്ല്യു​എം​എം പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യി. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ടാ​റിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കും. യാ​ത്ര​ക്കാ​ർ​ക്കാ​യി അ​മി​നി​റ്റി സെ​ന്‍റ​ർ, പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ്, ശു​ചി​മു​റി​ക​ൾ എ​ന്നി​വ നി​ർ​മി​ക്കു​ന്ന​തി​നാ​യി 39. 86ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

യാ​ർ​ഡ് നി​ർ​മാ​ണം പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗ​വും അ​മി​നി​റ്റി സെ​ന്‍റ​ർ നി​ർ​മാ​ണം എ​ൽ​എ​സ്ജി​ഡി​യു​മാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്.ബ​സ് സ്റ്റാ​ൻ​ഡി​ലെ നി​ല​വി​ലു​ള്ള യാ​ർ​ഡ് നി​ർ​മാ​ണ​ത്തി​ന് എ​ച്ച്എ​ൽ​എ​ൽ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​ക്കാ​യി ഒ​ന്ന​ര​ക്കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. കെ​ട്ടി​ടനി​ർ​മാ​ണ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നും വൈ​ദ്യു​തീ​ക​ര​ണ​ത്തി​നു​മാ​യി 50 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി​രു​ന്നു.

സ്റ്റാ​ൻ​ഡി​ൽ ആ​വ​ശ്യ​മാ​യ ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 32 ല​ക്ഷം രൂ​പ എം​എ​ൽ​എ ഫ​ണ്ടി​ൽനി​ന്നു ചെ​ല​വ​ഴി​ച്ചു.

കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​ൻ ഡി​ജി​റ്റൈസ് ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എം​എ​ൽ​എ ഫ​ണ്ടി​ൽനി​ന്ന് എ​ട്ടു ല​ക്ഷം​രൂ​പ​യു​ടെ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങും. നി​ർ​മാ​ണ ജോ​ലി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ലേ​ക്ക് ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ളു​ടെ യോ​ഗം വി​ളി​ക്കു​മെ​ന്ന് കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ അ​റി​യി​ച്ചു.