നാഷണല്‍ ലോക് അദാലത്ത് നവംബര്‍ ഒന്‍പതിന്
1459644
Tuesday, October 8, 2024 6:30 AM IST
പത്തനംതിട്ട: ലീഗല്‍ സര്‍വീസസ് അഥോറിറ്റി, ജില്ലയിലെ വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ ഒന്‍പതിന് നാഷണല്‍ ലോക് അദാലത്ത് നടത്തും. ജില്ലാ കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂര്‍ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത്.
ജില്ലയിലെ വിവിധ ദേശസാല്‍കൃത ബാങ്കുകളുടെയും സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മറ്റു ബാങ്കുകളുടെയും പരാതികളും കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെപരാതികള്, ജില്ലാ നിയമ സേവന അഥോറിറ്റികള്‍ മുമ്പാകെ നല്കിയ പരാതികള്‍, നിലവില്‍ കോടതിയില്‍ പരിഗണനയിലുള്ള സിവില്‍ കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, മോട്ടര്‍ വാഹന അപകട തര്‍ക്കപരിഹാര കേസുകള്‍, ബിഎസ്എന്‍എല്‍, ജല അഥോറിറ്റി, വൈദ്യുതി ബോര്‍ഡ്, രജിസ്ട്രേഷന് വകുപ്പ്, റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് മുമ്പാകെയുളള കേസുകൾ, കുടുംബകോടതിയിലുള്ളവയും പരിഗണിക്കും. വിവരങ്ങള്‍ക്ക് അതത് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുമായി ബന്ധപ്പെടണം. ഫോണ്‍ - 0468 2220141.