മഹിളാ കോൺഗ്രസ് ക്യാന്പ്
1459892
Wednesday, October 9, 2024 6:29 AM IST
തിരുവല്ല: ബ്ലോക്ക് മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന "മഹിളാ സാഹസ്' ക്യാമ്പ് കെപിസിസി സെക്രട്ടറി എൻ. ഷൈലാജ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് ജെസി മോഹൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് രജനി പ്രദീപ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സുജ ജോൺ, ദീപാ അനിൽ, മഞ്ജു വിശ്വനാഥ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ സിന്ധു സുഭാഷ്, സുധ നായർ, ഉഷതോമസ്, ലീല രാജൻ, ശ്രീദേവി ബാലകൃഷ്ണൻ, മിനി ജോസ്, ഉഷാ സോമനാഥൻ, സുജ മോഹൻ, പ്രഭ ഐപ്പ്, പ്രസന്നകുമാരി, ശാന്തകുമാരി ഭാസി, നിഷ അശോകൻ, ലാൽ നന്താവനം, ഗിരീഷ് കുമാർ, ശിവദാസ് യു. പണിക്കർ, സോമരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.