പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ പെ​രു​ന്പാ​മ്പി​നെ പി​ടി​കൂ​ടി
Tuesday, October 8, 2024 6:30 AM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ൽ പോ​സ്റ്റ് ഓ​ഫീ​സ്- സ്റ്റേ​ഡി​യം ജം​ഗ്ഷ​ൻ റോ​ഡി​ൽ ഞ​വ​ര​ത്തോ​ടി​ന് കു​റു​കെ​യു​ള്ള ക​ലു​ങ്കി​നു സ​മീ​പ​ത്തുനി​ന്ന് പെ​രു​ന്പാ​ന്പി​നെ ക​ണ്ടെ​ത്തി.

ക​ലു​ങ്കി​നു മു​ക​ളി​ലെ റോ​ഡി​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മ​ണ്ണ് മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് പെ​രു​മ്പാ​മ്പി​നെ ക​ണ്ട​ത്. റോ​ഡി​ന്‍റെ ത​ക​ർ​ന്ന ഭാ​ഗ​ത്തെ പൊ​ത്തി​ലാ​ണ് പാ​മ്പി​രു​ന്ന​ത്. ജെ​സി​ബി ഉ​പ​യോ​ഗി​ച്ചാ​ണ് മ​ണ്ണ് നീ​ക്കം ചെ​യ്ത​ത്. ആ​ളു​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യതോ​ടെ ഈ ​ഭാ​ഗ​ത്ത് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​കോ​ന്നി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽനി​ന്ന് അ​ഞ്ച് സ്ട്രൈ​ക്കി​ങ് ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി. തു​ട​ർ​ന്ന് കോ​ന്നി വ​ന​മേ​ഖ​ല​യി​ലെ​ത്തി​ച്ച് തു​റ​ന്നു​വി​ട്ടു.