ടി​പ്പ​ര്‍ ലോ​റിയി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​യാ​യ വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം
Wednesday, October 9, 2024 6:29 AM IST
പ​ന്ത​ളം: ടി​പ്പ​ര്‍ ലോ​റി ത​ട്ടി സ്‌​കൂ​ട്ട​റി​ല്‍നി​ന്നു വീ​ണ വീ​ട്ട​മ്മ​യ്ക്കു ദാ​രു​ണാ​ന്ത്യം. കീ​രു​കു​ഴി കു​രി​ക്കാ​ട്ടി​ല്‍ വീ​ട്ടി​ല്‍ ജോ​യി തോ​മ​സി​ന്‍റെ ഭാ​ര്യ ലാ​ലി ജോ​യി​യാ​ണ് (60) മ​രി​ച്ച​ത്.

പ​ന്ത​ളം ന​ഗ​ര​സ​ഭാ ഓ​ഫി​സി​ന് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 11.30നാ​യി​രു​ന്നു അ​പ​ക​ടം. കെ​എ​സ്എ​ഫ്ഇ പ​ന്ത​ളം ശാ​ഖ​യി​ല്‍ എ​ത്തി​യ ശേ​ഷം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​ന് സ്‌​കൂ​ട്ട​ര്‍ എ​ടു​ത്ത് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

അ​മി​തവേ​ഗ​ത്തി​ൽ വ​ന്ന ലോ​റി ഹാ​ന്‍​ഡി​ലി​ല്‍ ത​ട്ടി സ്‌​കൂ​ട്ട​ര്‍ വ​ല​ത്തേ​ക്കും ലാ​ലി ലോ​റി​യു​ടെ അ​ടി​യി​ലേ​ക്കും തെ​റി​ച്ചുവീ​ഴു​ക​യാ​യി​രു​ന്നു. ലോ​റി​യു​ടെ പി​ന്‍ച​ക്രം ത​ല​യി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി ത​ത്​ക്ഷ​ണം മ​ര​ണം സം​ഭ​വി​ച്ചു.

പ​ന്ത​ളം പോ​ലീ​സെത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം അ​ടൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ക്ക​ള്‍: ടിന്‍റു ജോ​യി, ലി​ന്‍റു ജോ​യി. മ​രു​മ​ക്ക​ള്‍: ക​പി​ല്‍​ കൃ​ഷ്ണ​ന്‍, സ​ഞ്ജു.