അരിനല്ലൂർ അരീക്കാവ് ദേവീക്ഷേത്രത്തില്‍ ഉത്സവം
1539563
Friday, April 4, 2025 6:29 AM IST
ചവറ : തേവലക്കര അരിനല്ലൂര്‍ അരീക്കാവ് ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ ഒന്‍പതിന് 41-ാം കലശം. രാവിലെ 5.30ന് ക്ഷേത്രം തന്ത്രി പരവൂര്‍ പൂതക്കുളം നീലമന ഇല്ലത്ത് ഉണ്ണിക്കൃഷ്ണന് നമ്പൂതിരി കൊടിയേറ്റും. നാളെ രാത്രി 8.30ന് നൃത്ത സംഗീത സംഗമം.
ആറിന് രാവിലെ ഏഴിന് അരീക്കാവ് പൊങ്കാല.ഏഴിന് രാത്രി എട്ടിന് ഗാനമേള. ഒന്‍പതിന് രാത്രി എട്ടിന് നാടകം.10ന് രാത്രി എട്ടിന് ഓട്ടന്‍ തുള്ളല്‍.
11ന് രാവിലെ 10ന് ഉത്സവ ബലി. തുടര്‍ന്ന് ഉത്സവ ബലി ദര്‍ശനം.രാത്രി എട്ടിന് നവരസ നാട്യം.12ന് രാത്രി എട്ടിന് പള്ളി വേട്ട. രാത്രി 8.30ന് നാടകം.
13ന് വൈകുന്നേരം മൂന്നിന് കെട്ടുകാഴ്ച. രാത്രി ഒന്‍പതിന് നാടകം.പുലര്‍ച്ചെ ഒന്നിന് നൃത്ത നാടകം.14ന് പുലർച്ചെ 4.30ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്. തുടര്‍ന്ന് വിഷുക്കണിയും കൈനീട്ടവും.