വനിതാ സംവരണം ഉറപ്പാക്കണം: മഹിളാ കോൺഗ്രസ്
1539837
Saturday, April 5, 2025 6:00 AM IST
കൊല്ലം: പാർലിമെന്റിലും നിയമസഭകളിലും 33 ശതമാനം വനിത സംവരണം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ദേശ വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊല്ലം വി പാർക്കിൽ നടന്ന സമരപരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് യു.വഹീദ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഫേബ സുദർശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ മാരിയത്ത് ബീവി, പ്രഭ അനിൽ, സുനിത സലിംകുമാർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ജലജ, സുവർണ സി, സുബി നുജും, ബ്ലോക്ക് പ്രസിഡന്റ് കെ. രാഗിണി എന്നിവർ നേതൃത്വം നൽകി.