അഞ്ചല്‍ വൈദിക ജില്ല കുരിശിന്റെ വഴി നാളെ
1539830
Saturday, April 5, 2025 5:54 AM IST
അഞ്ചല്‍ : അഞ്ചല്‍ വൈദിക ജില്ലയിലെ 19 ഇടവകകള്‍ ചേര്‍ന്ന് നടത്തുന്ന കുരിശിന്റെ വഴി നാളെ ആലഞ്ചേരി ജംഗ്ഷനില്‍ നിന്ന് അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂള്‍ ഗ്രൗണ്ടിലേക്ക് നടക്കും.
വഴിയിലെ 14 സ്ഥലങ്ങളില്‍ പ്രത്യേക പ്രാര്‍ഥന നടത്തിയാണ് കുരിശിന്റെ വഴി നടത്തുന്നത്. വൈദിക ജില്ലാ വികാരി ഫാ. ബോവസ് മാത്യു പ്രാരംഭ സന്ദേശം നല്‍കും. ഫാ. ഷോജി വെച്ചൂര്കരോട്ട് സമാപന സന്ദേശം നല്‍കും. വൈകുന്നേരം 4.30 ന് കുരിശിന്റെ വഴി ആരംഭിക്കും.