ശ്രീഭൂതനാഥ ക്ഷേത്രത്തിൽ കാർഷിക ചന്ത
1539832
Saturday, April 5, 2025 5:54 AM IST
ചാത്തന്നൂർ: ശ്രീഭൂതനാഥ ക്ഷേത്രത്തിലെ അത്തം മഹോത്സവത്തിന് തുടക്കമായതോടെ നാടാകെ ഉത്സവ ലഹരിയിലായി. ക്ഷേത്രാചാരങ്ങളും ചടങ്ങുകളുമായി ക്ഷേത്രഭരണ സമിതി മുന്നേറുമ്പോൾ അതിന് വർണപകിട്ട് പകരാൻ നാടാകെ ഒപ്പമുണ്ട്.
ഒന്നാം ദിവസം കിരാതം മേജർ സെറ്റ് കഥകളിയായിരുന്നു. ഇതും ക്ഷേത്രാചാരത്തിന്റെ ഭാഗമാണ്. ഉത്സവത്തിന് തുടക്കം കുറിയ്ക്കുന്നത് കഥകളിയോടെയാണ്. ശ്രീഭൂതനാഥസന്നിധിയിൽ കഥകളി കാണാൻ കഥകളി പ്രേമികളുടെ വലിയ കൂട്ടമാണ് വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്നത്. കഥകളി പ്രേമികൾക്ക് കസേര ഉൾപ്പടെ എല്ലാ സൗകര്യങ്ങളും ക്ഷേത്രഭരണ സമിതി ഒരുക്കിയിരുന്നു.എട്ടിന് ശ്രീ ഭൂതനാഥന്‍ തിടമ്പ് സമർപ്പണമാണ് പ്രധാന ചടങ്ങ്.
ചാത്തന്നൂർ രോഹിണിയിൽ ജെയിൻ എന്ന ഭക്തനാണ് തിടമ്പ് നേർച്ചയായി സമർപ്പിക്കുന്നത്. വൈകുന്നേരം അഞ്ചിന് ഏറം വയലിൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഘോഷയാത്രയായി ശ്രീഭൂതനാഥസന്നിധിയിലെത്തിക്കും.