ബിജെപിയുടെ ഭാഷ്യം ധാർഷ്ട്യത്തിന്റേത് : കെ.എസ്.വേണുഗോപാൽ
1539831
Saturday, April 5, 2025 5:54 AM IST
കൊല്ലം: എൻ.കെ. പ്രേമചന്ദ്രൻ എംപിക്കെതിരെ ബിജെപി നടത്തുന്ന പ്രതിഷേധ സമരങ്ങൾ ഫാസിസമെന്ന് ആർഎസ്പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ പറഞ്ഞു.
മതേതരത്വം എന്ന ഭരണഘടനയുടെ അടിസ്ഥാന മൂല്യത്തെ സംരക്ഷിക്കുന്നതിൻറെ ഭാഗമായാണ് പ്രേമചന്ദ്രൻ നിലപാട് സ്വീകരിക്കുന്നത്.
വർഗീയതക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന പ്രേമചന്ദ്രൻ പാർലമെന്റിനകത്ത് ബിജെപി യുടെ വർഗീയത വളർത്തുന്ന നിയമനിർമാണങ്ങൾക്ക് പിന്തുണ നൽകിയില്ലെങ്കിൽ എംപിയുടെ വീട്ടിലേയ്ക്ക് മാർച്ച് നടത്തുമെന്ന സമീപനം ജനാധിപത്യവിരുദ്ധമാണ്.
പ്രതിപക്ഷ എംപിമാർ ഭരണപക്ഷം കൊണ്ടു വരുന്ന നിയമങ്ങളെ പിന്താങ്ങണം എന്ന ബിജെപിയുടെ ഭാഷ്യം ധാർഷ്ട്യത്തിന്റേതാണെന്നു കെ.എസ്. വേണുഗോപാൽ പറഞ്ഞു.