നക്ഷത്ര സത്ര ഇഷ്ടിയാഗം : പ്രദക്ഷിണ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി
1539834
Saturday, April 5, 2025 5:54 AM IST
പാരിപ്പള്ളി: കൊല്ലം വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ 25 മുതൽ മേയ് മൂന്നുവരെ നടത്തുന്ന നക്ഷത്രസത്ര ഇഷ്ടി യാഗത്തിന് മുന്നോടിയായുള്ള പ്രദക്ഷിണ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി.
പുണ്യപുരാതന ആരാധന കേന്ദ്രമായ ഉജ്ജയിനിയിൽ നിന്നുള്ള സ്വാമി നാരായണന്റെ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രക്ക് കിഴക്കനേല മാടൻകാവ് ശ്രീ മഹാദേവ നവഗ്രഹ ക്ഷേത്രത്തിലാണ് സ്വീകരണം ഒരുക്കിയത്.
ക്ഷേത്രമേൽശാന്തി രഞ്ജു പോറ്റി, ട്രസ്റ്റ് പ്രസിഡന്റ് പാരിപ്പള്ളി വിനോദ്, സെക്രട്ടറി രഞ്ചുരാജ്, ജി. ആർ. നായർ, കണ്ണൻ, മിനി കൃഷ്ണൻ, പുഷ്പവല്ലി, ജയശ്രീ, ജയചന്ദ്രബാബു, എസ്.സജിത്ത് എന്നിവർ സ്വീകരണം നൽകി.