ആര്യങ്കാവിൽ കെഎസ്ആർടിസി ബസിൽ കൊണ്ടുവന്ന കഞ്ചാവ് പിടിച്ചു
1539827
Saturday, April 5, 2025 5:54 AM IST
ആര്യങ്കാവ്: അന്തർ സംസ്ഥാന പാതയിൽ ആര്യങ്കാവിൽ കെഎസ്ആർടിസി ബസിൽ കൊണ്ടുവന്ന കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു.
ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. ഉദയകുമാറും സംഘവും നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് തെങ്കാശി - തിരുവനന്തപുരം കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്ന് കഞ്ചാവ് പിടിച്ചത്.
ഏരൂർ പാണയത്ത് സരസ്വതി വിലാസത്തിൽ സജീവ് കുമാർ (45) എന്ന ആളിൽ നിന്നും 2.190 കിലോ കഞ്ചാവ് ആണ് പിടിച്ചെടുത്തത്. അറസ്റ്റിലായ പ്രതിക്കെതിരെ എൻഡിപിഎസ് കേസെടുത്തു.
വാഹന പരിശോധനയ്ക്ക് എക്സൈസ് ഇൻസ്പെക്്ടർ ഷിബു പാപ്പച്ചൻനേതൃത്വം നൽകി. അസി.എക്സൈസ് ഇൻസ്പെക്്ടർ പ്രേം നസീർ, പ്രിവന്റീവ് ഓഫീസർമാരായ സജീവ് കുമാർ, സന്ദീപ് കുമാർ , സിവിൽ എക്സൈസ് ഓഫീസർ വിഷ്ണു എന്നിവർ സംഘത്തിലുണ്ടായിരുന്നു.