മാലിന്യമുക്ത നവകേരളം : തെക്കുംഭാഗം മികച്ച പഞ്ചായത്ത്
1539559
Friday, April 4, 2025 6:27 AM IST
ചവറ : ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി മാലിന്യ സംസ്കരണ മേഖലയിലെ മികച്ച പ്രവർത്തനം കാഴ്ച്ച വച്ച സ്ഥാപനങ്ങൾ, പഞ്ചായത്തുകൾ, എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.
മാലിന്യ സംസ്കരണ മേഖലയിലെ മികച്ച പഞ്ചായത്തായി തെക്കുംഭാഗം പഞ്ചായത്തിനെ തെരഞ്ഞെടുത്തു. രണ്ടും മൂന്നും സ്ഥാനങ്ങൾ ചവറ, നീണ്ടകര പഞ്ചായത്തുകൾ അർഹരായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോഫിയ സലാം അധ്യക്ഷയായി .
പഞ്ചായത്ത് പ്രസിഡന്റുമാരായ തങ്കച്ചി പ്രഭാകരൻ, ശ്രീകല, അഡ്വ. സുരേഷ് കുമാർ, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ എസ്.സോമൻ, സി.പി.സുധീഷ് കുമാർ, ജയലക്ഷ്മി, ജോസ് വിമൽരാജ്, എം. പ്രസന്നൻ ഉണ്ണിത്താൻ, ജോയ് ആന്റണി, ആർ.ജിജി,സജി അനിൽ, പ്രിയാ ഷിനു, ബീനാ ദയൻ എന്നിവർ പ്രസംഗിച്ചു.