മാലിന്യമുക്ത നവകേരളം : പകല്‍വീടും പരിസരവും വൃത്തിയാക്കി സിപിഎം
1539549
Friday, April 4, 2025 6:15 AM IST
അഞ്ചല്‍ : മാലിന്യമുക്തം നവ കേരള പരിപാടിയുടെ ഭാഗമായി സിപിഎം ഏരൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഏരൂർ പകൽവീടും പരിസരവും ശുചീകരണ പ്രവർത്തനം നടത്തിയത്.
പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സിപിഎം അഞ്ചൽ ഏരിയ സെക്രട്ടറി ഡി.വിശ്വസേനൻ നിർവഹിച്ചു.
മാലിന്യമുക്ത പ്രവർത്തനങ്ങളിൽ സിപിഎം സജീവമാണെന്നും വരും ദിവസങ്ങളിലും ബ്രാഞ്ച് തലങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡി. വിശ്വസേനൻ പറഞ്ഞു.
ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.രാജീവ്, ഡിവൈഎഫ്ഐ അഞ്ചൽ ബ്ലോക്ക് സെക്രട്ടറി ഷൈൻ ബാബു, പാർട്ടി ഏരിയ കമ്മിറ്റി അംഗം എം.അജയൻ, പഞ്ചായത്തംഗം മഞ്ജുലേഖ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.ജി.പ്രദീപ്,എ.ജെ.പ്രദീപ്,ബ്രാഞ്ച് സെക്രട്ടറി പി.ജയസേനൻ, സി. ജയരാജൻ തുടങ്ങിയവർ നേതൃത്വം നൽകി.