ലോട്ടറി ടിക്കറ്റിന്റെ വിലവർധിപ്പിച്ചാൽ ടിക്കറ്റ് വില്പന ബഹിഷ്കരിക്കും : കെടിയുസി
1539836
Saturday, April 5, 2025 6:00 AM IST
കൊല്ലം : കേരള ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാക്കി വർധിപ്പിക്കാനുള്ള നടപടി പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ടിക്കറ്റ് വില്പന ബഹിഷ്ക്കരിക്കുമെന്നും കേരള സ്റ്റേറ്റ് ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് വർക്കേഴ്സ് ഫെഡറേഷൻ കെടിയുസി സംസ്ഥാന നേതൃയോഗം സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകി.
ലോട്ടറി ടിക്കറ്റിന്റെ സമ്മാനതുക വർധിപ്പിക്കുക, ഏജന്റുമാരുടെ കമ്മീഷൻ വർധിപ്പിക്കുക, കൂടുതൽ ടിക്കറ്റ് അടിച്ചു വിതരണം ചെയ്യുക, മൂന്ന് അക്കത്തിന് സമ്മാനം കൊടുക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉയന്നയിച്ചു. സംസ്ഥാന പ്രസിഡന്റ് കുരീപ്പുഴ ഷാനവാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പുനലൂർ മുഹമ്മദ് കുഞ്ഞ് അധ്യക്ഷതവഹിച്ചു.
യോഗത്തിൽ ഫ്രാൻസിസ് സേവ്യർ, പ്രാക്കുളം ഗോപാലകൃഷ്ണൻ, ജോയി തോമസ് ഓടനാവട്ടം, ചന്ദനത്തോപ്പ് നിസാമുദീൻ, അയത്തിൽ യഹിയ, മണികണ്ഠൻനായർ, ചന്ദ്രൻപിള്ള, ബാദുഷ എന്നിവർ പ്രസംഗിച്ചു.