"ഗൗരിത്തം’ പ്രകാശനം ഇന്ന്
1539558
Friday, April 4, 2025 6:27 AM IST
കൊല്ലം: ശൂരനാട് നടുവിൽ എൽപിഎസിലെ നാലാം ക്ലാസ് വിദ്യാർഥി ഭവികാലക്ഷ്മി എന്ന ഗൗരിക്കുട്ടിയുടെ ആദ്യ പുസ്തകം ഗൗരിത്തത്തിന്റെ പ്രകാശനം ഇന്ന് വൈകുന്നേരം നാലിന് ശൂരനാട് തെക്കേമുറി റബ കൺവൻഷൻ സെറിൽ നടക്കും. ഒരു പ്രൈമറി വിദ്യാർഥിയുടെ അനുഭവക്കുറിപ്പുകൾ എന്ന പ്രമേയമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
അതിവേഗ ചിത്രകാരൻ അഡ്വ. ജി.ജിതേഷിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം സി.ആർ. മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ പുസ്തക പ്രകാശനം നിർവഹിക്കും. ജില്ലാ കളക്ടർ ദേവീദാസ് പുസ്തകം ഏറ്റുവാങ്ങും. കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ.കെ എസ്.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും.