അവധിക്കാല ബൈബിൾ പഠനക്ലാസ് ആരംഭിച്ചു
1539829
Saturday, April 5, 2025 5:54 AM IST
പുനലൂർ : നരിക്കൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ അവധിക്കാല പഠനക്ലാസ് ആരംഭിച്ചു. ഇടവക വികാരി ഫാ. അനിൽ ബേബി പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. ഇടവക സെക്രട്ടറി ഷിബു ജോർജ്, ട്രസ്റ്റി അനീഷ് അച്ചൻകുഞ്ഞ്, ഒവിബിഎസ് സൂപ്രണ്ട് റീജ ഷാജി, കൺവീനർമാരായ റോജിൻ രാജ്, ആൻസി ബിജോ എന്നിവർ പ്രസംഗിച്ചു.
ഫാ. അനിൽ ബേബി,ഏയ്ഞ്ചൽ മത്തായി എന്നിവർ ഗാനപരിശീലനത്തിന് നേതൃത്വം നൽകി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഈ വർഷം കുഞ്ഞുങ്ങളുടെ അവധിക്കാല വേദ പഠനത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന ചിന്താവിഷയം: "ബാലൻ തന്റെ നടപ്പിനെ നിർമലമാക്കുന്നത് എങ്ങനെ? നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ തന്നെയെന്നാണ്.'നടപ്പിൽ നിർമലരായിരിപ്പിൻ'എന്ന ചിന്താവിഷയം അടിസ്ഥാനമാക്കി പാട്ടും പ്രാർഥനയും കഥയും കവിതയും ഒരുമിപ്പിച്ചു കൊണ്ട് ക്ലാസുകളും ഗാനങ്ങളും ക്രമീകരിച്ചിരിക്കുന്നു.
ധ്യാനപ്രസംഗം, വിവിധ ക്ലാസുകൾ, ക്വിസ് മത്സരം, വിനോദവിജ്ഞാനപരമായ വിവിധ മത്സരങ്ങൾ, ലഹരിവിരുദ്ധ പ്രതിജ്ഞ, ശുചീകരണം, ജീവകാരുണ്യ ശേഖരണം, സ്നേഹവിരുന്ന്, വിനോദയാത്ര, റാലി എന്നിവ ഇതിനോടനുബന്ധിച്ച് വിവിധ ദിവസങ്ങളിലായി നടക്കും. ആറിന് വിശുദ്ധ കുർബാനയോട് കൂടി ക്ലാസുകൾ സമാപിക്കും.