പ്രതിഷേധിച്ചു
1539545
Friday, April 4, 2025 6:15 AM IST
പുനലൂർ : കേരരള കോൺഗ്രസ് - എം നേതാവും ഇടമുളക്കൽ സർവീസ് സഹകരണ സംഘം പ്രസിഡന്റുമായ ആയൂർ ബിജുവിനെ സിപിഎം ആയൂർ ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ബാങ്കിന്റെ കോമ്പൗണ്ടിലിട്ട് മർദിച്ചതിൽ പാർട്ടി പ്രതിഷേധിച്ചു.
ഈ ആക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇടതുമുന്നണി നേതൃത്വത്തിന് പരാതി കൊടുക്കുവാൻ കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
ലോക്കൽ സെക്രട്ടറിക്കെതിരേ കേരള കോൺഗ്രസ് പരാതിയുമായി മുന്നോട്ട് പോകുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് തടിക്കാട് ഗോപാലകൃഷ്ണൻ അറിയിച്ചു.