ചോഴിയക്കോട് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മലിനജലം കയറി
1539833
Saturday, April 5, 2025 5:54 AM IST
കുളത്തൂപ്പുഴ: കഴിഞ്ഞദിവസം ഉച്ചയോടെ ചോഴിയക്കോട് പ്രദേശത്ത് ശക്തമായ പെയ്ത മഴയിൽ വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും മലിനജലം കയറി.
മലയോര ഹൈവേയുടെ നിർമാണ സമയത്ത് പാതകൾക്ക് ഉയരം കൂട്ടിയാണ് നിർമിച്ചിരിക്കുന്നത്. ഇതിനൊപ്പം ഓടകൾ നിർമിച്ചിട്ടും ഇല്ല. കല്ലുകുഴി പാത പഞ്ചായത്ത് മണ്ണിട്ട് ഉയർത്തിയതോടെ വെള്ളം സുഖമമായി ഒഴുകി പോകാൻ ആവാത്ത അവസ്ഥയാണ് ഉള്ളത്. ഇതോടെ താഴ്ചയിലുള്ള വീട്ടിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം ഒഴുകിയെത്തും.
ഇഷ്്ടിക കൊണ്ട് നിർമിച്ച വീടിന്റെ ഭിത്തി മുഴുവനും മഴവെള്ളം കെട്ടി നനഞ്ഞു കുതിർന്നതോടെ ഭീതിയിലായിരിക്കുകയാണ് കുടുംബങ്ങൾ. കാലവർഷം എത്തുന്നതിന് മുൻപ് അടിയന്തരമായി അധികൃതർ ഇടപെട്ട് റോഡിൽ കൂടി ഒഴുകിയെത്തുന്ന മഴവെള്ളം പാതയുടെ ഓരത്ത് കൂടി ഒഴുകി പോകുവാനുള്ള സംവിധാനം ഒരുക്കണമെന്നാണ് പ്രദേശത്തെ വ്യാപാരികളും താമസക്കാരും ആവശ്യപ്പെടുന്നത്.