കാർ പാലത്തിൽ ഇടിച്ചു തകർന്നു
1539555
Friday, April 4, 2025 6:27 AM IST
ചവറ : ചവറ പാലത്തിൽ ഒരു കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. യാത്രികർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. എറണാകുളത്ത് നിന്നും വർക്കലയിലേക്ക് വരുന്നതിനിടെയായിരുന്നു കഴിഞ്ഞദിവസമായിരുന്നു അപകടം.
പാലത്തിന്റെ കൈവരിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഏഴോടെയായിരുന്നു അപകടം.
ഡ്രൈവർ ഉറങ്ങി പോയതായിരിക്കാം അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു. അപകടത്തെ തുടർന്ന് ഭാഗികമായി ഗതാഗതം തടസപ്പെട്ടു.
പോലീസ് എത്തി കാർ മാറ്റി. കാറിൽ ഉണ്ടായിരുന്ന ദമ്പതികളും ഒരു കുട്ടിയും നീണ്ടകര സർക്കാർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.