കെപിഎസ്ടിഎയുടെ രാപകൽ സമരം ഇന്നും നാളെയും
1539556
Friday, April 4, 2025 6:27 AM IST
കൊല്ലം: ഭിന്നശേഷി നിയമനത്തിന്റെ പേരിൽ തടഞ്ഞുവച്ചിരിക്കുന്ന അധ്യാപക നിയമനങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കേരളാപ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം നാലു മുതൽ നാളെ രാവിലെ 10വരെ രാപകൽ സമരം നടത്തുമെന്ന് കെപിഎസ്ടിഎ ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് സെക്രട്ടറി എസ്.ശ്രീഹരി എന്നിവർ അറിയിച്ചു. രാപകൽ സമരം ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്ത് ആകമാനം 16000 അധ്യാപക നിയമനങ്ങൾ സർക്കാർ തടഞ്ഞ് വച്ചിരിക്കുകയാണ്. എൻഎസ്എസിന് ലഭിച്ച കോടതിവിധി എല്ലാ അധ്യാപകർക്കും ബാധകമാക്കണമെന്ന് കെപിഎസ്ടിഎ ആവശ്യപ്പെട്ടു. വർഷങ്ങളായി ജോലി ചെയ്യുന്ന അധ്യാപകർക്ക് ശമ്പളം ലഭിക്കുന്നില്ല. ലഭിക്കുന്ന കുറച്ച് ആളുകൾക്ക് ദിവസവേതനമാണ് ലഭിക്കുന്നതെന്ന് കെപിഎസ്ടിഎ കൊല്ലം ജില്ലാ കമ്മിറ്റി ആരോപിച്ചു