വീടിനു തീവച്ച പ്രതിയെ വെറുതെവിട്ടു
1539835
Saturday, April 5, 2025 5:54 AM IST
കൊല്ലം: വീടിന്റെ അടുക്കളയ്ക്കും മേൽക്കൂരയ്ക്കും തീയിടുകയും തടയാൻ ശ്രമിച്ച അമ്മയെ മർദിക്കുകയും ചെയ്ത കേസിൽ പ്രതിയെ കൊല്ലം അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു. ജഡ്ജ് എം.സി.ആന്റണിയുടേതാണ് ഉത്തരവ്. 2022 ലാണ് കേസിന് ആസ്പദമായ സംഭവം.
പൂയപ്പള്ളി പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതിക്കെതിരെയുള്ള കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന കാരണത്താലാണ് പ്രതിയെ വിട്ടയച്ചത്.
പ്രതിക്കുവേണ്ടി ഡിഫൻസ് കൗൺസൽ സിസ്റ്റത്തിലെ അഭിഭാഷകരായ, കല്ലുംതാഴം ഉണ്ണികൃഷ്ണൻ, സൽരാജ് എന്നിവർ ആണ് ഹാജരായത്.