കൊല്ലം പൂരവും കുടമാറ്റവും 15ന്
1539828
Saturday, April 5, 2025 5:54 AM IST
കൊല്ലം: ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള കൊല്ലം പൂരവും കുടമാറ്റവും 15ന് ആശ്രാമം മൈതാനിയിൽ നടക്കും. വൈകുന്നേരം ആറിന് താമരക്കുളം മഹാഗണപതിയും പുതിയകാവ് ഭഗവതിയും അണിനിരക്കും.
തുടർന്ന് കുടമാറ്റം ആരംഭിക്കും.പൂരത്തിന്റെ സാംസ്കാരിക സമ്മേളന ഉദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. ഡോ. ബി. രവിപ്പിള്ള ഭദ്രദീപം തെളിയിക്കും. മന്ത്രി ജെ.ചിഞ്ചുറാണി വിശിഷ്ട വ്യക്തികളെ ആദരിക്കും.
മന്ത്രി മുഹമ്മദ് റിയാസ് എക്സിബിഷൻ ലോഗോ പ്രകാശിപ്പിക്കും. മന്ത്രി സജി ചെറിയാൻ, മേയർ ഹണി ബഞ്ചമിൻ, എംഎൽഎമാരായ എം.മുകേഷ്, എം. നൗഷാദ്, രമേശ് ചെന്നിത്തല, ജില്ലാ കളക്ടർ എൻ. ദേവിദാസ്, സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ, ദേവസ്വം ബോർഡ് അംഗം റ്റി. അജികുമാർ തുടങ്ങിയവർ പ്രസംഗിക്കും. പൂരം ചടങ്ങുകൾക്ക് ശേഷം രാത്രി എട്ടിന് ദേവസംഗമങ്ങൾ ചിന്നക്കട ട്രാഫിക് സർക്കിളിൽ എത്തി ഉപചാരം ചൊല്ലി പിരിയും.ക്ഷേത്രത്തിലെ ഉത്സവം നാളെ മുതൽ ആരംഭിക്കും.
നാളെ രാവിലെ ഒമ്പതിന് ഭക്തിഗാനമേള, 10ന് പഞ്ചാരിമേളം, തുടർന്ന് കൊടിയേറ്റ് സദ്യ, വൈകുന്നേരം നാലിന് ഓട്ടൻതുള്ളൽ, 5.30ന് സോപാന സംഗീതം, രാത്രി ഒമ്പതിന് കഥകളി. ഏഴിന് വൈകുന്നേരം നാലിന് ആത്മീയ പ്രഭാഷണം, 5.30 ന് സംഗീത സദസ്, രാത്രി 7.30 ന് കൈകൊട്ടിക്കളി, 9.30 ന് കഥകളി. എട്ടിന് വൈകുന്നേരം നാലിന് ആത്മീയ പ്രഭാഷണം, 5.30 ന് കഥാപ്രസംഗം, രാത്രി ഏഴിന് നൃത്തസന്ധ്യ, ഒമ്പതിന് മ്യൂസിക്കൽ നൈറ്റ്, 12ന് കഥകളി.
ഒമ്പതിന് വൈകുന്നേരം ആറിന് മോഹിനിയാട്ടം, രാത്രി ഒമ്പതിന് കഥകളി. 10ന് വൈകുന്നേരം 6.30 ന് നൃത്തനൃത്യങ്ങൾ, രാത്രി 8.30 ന് ഗാനമേള, 12ന് കഥകളി.11 ന് രാത്രി 8.30 ന് വയലിൻ ഫ്യൂഷൻ, 12ന് കഥകളി.12ന് വൈകുന്നേരം 6.30ന് വയലിൻ കച്ചേരി, രാത്രി എട്ടിന് നൃത്തനൃത്യങ്ങൾ, 10ന് ഗാനമഞ്ജരി, തുടർന്ന് കഥകളി.
13ന് വൈകുന്നേരം നാലിന് ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്ര, 5.30ന് ക്ലാസിക്കൽ ഭജൻസ്, രാത്രി ഏഴിന് കഥാപ്രസംഗം, ഒമ്പതിന് ഗോൾഡൻ മെലഡീസ്, 12ന് കഥകളി. 14ന് വൈകുന്നേരം ആറിന് നൃത്തനൃത്യങ്ങൾ, 6.30ന് നാദസ്വര കച്ചേരി, രാത്രി 8.30ന് ഗസൽ സംഗീത നിശ, 12ന് പള്ളിവേട്ട.
15ന് രാവിലെ ഒമ്പതിന് ചെറുപൂരം എഴുന്നെള്ളത്ത്, 11ന് ആന നീരാട്ട്, ഉച്ചയ്ക്ക് 12 ന് ആനയൂട്ട്, 12.30ന് പൂര സദ്യ, ഉച്ചകഴിഞ്ഞ് മൂന്നിന് ആൽത്തറ മേളം, വൈകുന്നേരം നാലിന് താമരക്കുളം മഹാഗണപതിയുടെയും പുതിയകാവ് ഭഗവതിയുടെയും എഴുന്നെള്ളത്ത്. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ബി. സുരേഷ്, സെക്രട്ടറി എം. അനിൽ കുമാർ, പൂരം ജനറൽ കൺവീനർ എൻ.സി.എസ്. നായർ, പബ്ലിസിറ്റി കൺവീനർ ആറ്റൂർ ശരത് ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ആർ. സുജിത് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.