തൊഴിലുറപ്പ് തൊഴിലാളികൾക്ക് സർക്കാർ മിനിമം വേതനം നൽകണം : ആർ.ചന്ദ്രശേഖരൻ
1539548
Friday, April 4, 2025 6:15 AM IST
ചവറ : മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് സർക്കാർ മിനിമം വേതനം നൽകണമെന്ന് ഐഎൻടിയൂസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ. ഐഎൻടിയുസി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ ചവറ റീജണൽ കമ്മിറ്റി ചവറ ബിഎസ്എൻഎൽ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാല് മാസമായി മുടങ്ങി കിടക്കുന്ന ശമ്പള കുടിശിക ഉടൻ നൽകാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു.
റീജണൽ പ്രസിഡന്റ് ജോസ് വിമൽരാജ് അധ്യക്ഷനായി. ആർ.ജയകുമാർ, ചക്കിനാൽ സനൽകുമാർ,ജസ്റ്റിൻ ആംബ്രോസ്, വസന്തകുമാർ,പ്രശാന്ത് പൊന്മന, ചവറ ഹരീഷ്,സതീശൻ നീണ്ടകര, ഷമീർ പുതുക്കുളം,ആർ ജിജി,ജോസ് വർഗീസ്, ജയപ്രകാശ്, കിഷോർ അമ്പലക്കര, ചവറ ഗോപകുമാർ,കുറ്റയിൽ ലത്തീഫ്,പുഷ്പരാജൻ എന്നിവർ പ്രസംഗിച്ചു.