മാലിന്യമുക്ത കൊല്ലം: പ്രഖ്യാപനം ഏഴിന്
1539546
Friday, April 4, 2025 6:15 AM IST
കൊല്ലം: മാലിന്യമുക്ത കൊല്ലത്തിന്റെ ജില്ലാ തല പ്രഖ്യാപനം ഏഴിന് സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടക്കും.
രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ മന്ത്രി കെ. എൻ. ബാലഗോപാൽ പ്രഖ്യാപനം നടത്തും.
ജില്ലയിൽ മാലിന്യ സംസ്കരണത്തിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ എന്നിവയ്ക്കുള്ള പുരസ്കാരവും മറ്റു പുരസ്കാരങ്ങളും മന്ത്രി ജെ.ചിഞ്ചുറാണി വിതരണം ചെയ്യും.