കുതിരയെടുപ്പിനിടെ പരിക്കേറ്റ യുവാവ് മരിച്ചു
1539294
Thursday, April 3, 2025 10:36 PM IST
അഞ്ചല്‍ : അറയ്ക്കല്‍ ദേവി ക്ഷേത്രത്തിലെ കുതിരയെടുപ്പിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലമേൽ അരുൺ ഭവനിൽ അരുൺ രാജ് (26) ആണ് മരിച്ചത്.
കുതിരിയെടുപ്പ് ആരംഭിക്കുന്നതിനിടെ നിലത്തു വീണ അരുണ്‍ രാജിന്റെ ശരീരത്ത് ചട്ടം ഒടിഞ്ഞു വീണു പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികിത്സ ലഭ്യമാക്കിയ ശേഷം തിരുവന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികില്‍സയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയായിരുന്നു മരണം.
വിദേശത്ത് ജോലിയിലായിരുന്ന അരുണ്‍ രാജ് ഉത്സവത്തിനായാണ് നാട്ടിലെത്തിയത്. അവധി കഴിഞ്ഞു കഴിഞ്ഞ ദിവസം വിദേശത്തേക്ക് മടങ്ങിപ്പോകനിരിക്കെയാണ് അപകടം ഉണ്ടായത്. രാജേന്ദ്രൻ പിള്ള-മണിയമ്മ ദമ്പതികളുടെ മകനായ അരുണ്‍ രാജ് അവിവാഹിതനാണ്. മൃതദേഹം മേല്‍നടപടികള്‍ പൂര്‍ത്തീകരിച്ചു പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.