ജീവനക്കാര്‍ സജ്ജം ; ആരോഗ്യ വകുപ്പ് ഇനി സമ്പൂര്‍ണ ഡിജിറ്റല്‍
1539553
Friday, April 4, 2025 6:27 AM IST
കൊല്ലം : ജില്ലയിലെ ആരോഗ്യ വകുപ്പ് സമ്പൂര്‍ണ ഡിജിറ്റല്‍ സംവിധാനങ്ങളിലേക്ക്. എല്ലാ ഫയലുകളും ഡിജിറ്റല്‍ വത്കരിച്ചാണ് പുതിയ ചുവടുവെയ്പ്പ്. ഇതിന്റെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഇ-ഓഫീസ് പരിശീലനം നല്കി.
ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ഐഡി, പാസ് വേഡ് എന്നിവ നല്‍കുകയും ഇവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് തുടര്‍നടപടികളുമായി മുന്നോട്ടുപോകുകയുമാണ് ഇ-ഓഫീസ് വഴി ചെയ്യുക.
ഓഫീസുകള്‍ ഡിജിറ്റല്‍ സംവിധാനങ്ങളിലേക്ക് മാറുന്നതോടെ ഫയലുകള്‍ വേഗത്തില്‍ കൈകാര്യം ചെയ്യാനും ഇവ നഷ്ടപ്പെടാതിരിക്കാനും സഹായകമാകും.
പരിശീലനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.അനിത ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി ഡിഎംഒ ഡോ. എ.ആര്.ശ്രീഹരി അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ഇ ഓഫീസ് ട്രെയിനര്‍ വിവേക് രഞ്ജന്‍ പരിശീലനത്തിന് നേതൃത്വം നല്കി.