കഞ്ചാവ് പിടികൂടി
1539551
Friday, April 4, 2025 6:15 AM IST
കൊല്ലം: ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ ബസ് യാത്രക്കാരനിൽ നിന്ന് കഞ്ചാവ് പിടികൂടി.
തെങ്കാശി - തിരുവനന്തപുരം കെഎസ്ആർടിസി ബസിലെ യാത്രക്കാരനായ ഏരൂർ പാണയം സരസ്വതി വിലാസത്തിൽ സജീവ് കുമാറിനെയാണ് (45) കഞ്ചാവുമായി പിടികൂടിയത്.
ഇയാളിൽ നിന്ന് 2.190 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റിലെ സിഐ ജി. ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബസിൽ പരിശോധന നടത്തിയത്.