മെഗാ സർവീസ് ക്യാമ്പ് ഇന്ന്
1511367
Wednesday, February 5, 2025 6:16 AM IST
കൊട്ടാരക്കര:കാർഷിക വികസന കർഷകക്ഷേമ വകുപ്പ് വെട്ടിക്കവല കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിന്റെ നേതൃത്വത്തിൽ വാളകം സി എസ് ഐ സ്കൂൾ ഗ്രൗണ്ടിൽ കാർഷിക യന്ത്രോപകരണങ്ങളുടെ മെഗാ സർവീസ് ക്യാമ്പിന്റെ രണ്ടാം ഘട്ടം ഇന്ന് രാവിലെ 10.30 മുതൽ നടക്കും.
വെട്ടിക്കവല ബ്ലോക്ക് പരിധിയിൽ ഉള്ള കർഷരുടെ കാർഷിക ഉപകരണങ്ങൾക്ക് എന്തെങ്കിലും അറ്റകുറ്റപണി ആവശ്യമെങ്കിൽ ഇന്നത്തെ ക്യാമ്പിൽ യന്ത്രങ്ങളുമായി പങ്കെടുക്കുക. ആയിരം രൂപ വരെയുള്ള സർവീസുകൾ സൗജന്യമാണ്. കർഷകർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു.