കൊടുവിള ഓർത്തഡോക്സ് പള്ളിയിൽ ഓർമ പെരുന്നാളിന് കൊടിയേറി
1511351
Wednesday, February 5, 2025 6:08 AM IST
കുണ്ടറ :കിഴക്കേ കല്ലട കൊടുവിള മാർഏലിയാ ഓർത്തഡോക്സ് പള്ളിയിൽ ഏലിയാ ദീർഘ ദർശിയുടെ ഓർമപെരുന്നാളിന് ഇടവക വികാരിഫാ. മാത്യു എബ്രഹാം തലവൂർ കൊടിയേറ്റി.
ഫാ. മാത്യു.ടി. ലാൽ, ഫാ. ബഹനാൻ കോരുത്, ഫാ. ഗീവർഗീസ് ബേബി എന്നിവർ സഹകാർമികത്വം വഹിച്ചു.
പൂർവിക സ്മരണ, ആദ്യ ഫല ലേലം, കൊടിമര ഘോഷയാത്ര എന്നിവ നടന്നു.
ഇന്ന് വൈകുന്നേരം ആറിന് സന്ധ്യാ നമസ്കാരം, തുടർന്ന് ഗാനശുശ്രൂഷയും കൺവൻഷനും നടക്കും .കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ നിവന്നാസിയോസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഫാ.വി.ജി.കോശി വൈദ്യൻ വചന ശുശ്രൂഷ നടത്തും.
നാളെ രാവിലെ ഏഴിന് സമൂഹബലി, വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം ,തുടർന്ന് ഗാന ശുശ്രൂഷയും വചന ശുശ്രൂഷയും നടക്കും.എട്ടിന് രാവിലെ ഏഴിന് വിശുദ്ധ കുർബാന കെ. കെ.ഗീവർഗീസ് റമ്പാൻ മുഖ്യകാർമികത്വംവഹിക്കും.
വൈകുന്നേരം ആറിന് നടക്കുന്ന സന്ധ്യാനമസ്കാരത്തിന് ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് ഗാന ശുശ്രൂഷ, അനുഗ്രഹ പ്രഭാഷണം,പള്ളിക്ക് ചുറ്റും പ്രദക്ഷിണം എന്നിവ നടക്കും.
ഒമ്പതിന് രാവിലെ 7.30ന് മൂന്നിന്മേൽ കുർബാനക്ക് മാത്യൂസ് മാർ തിമോത്തിയോസ് മുഖ്യ കാർമികത്വം വഹിക്കും. സാധുജന സഹായവിതരണം, സ്നേഹ വിരുന്ന്, ഭക്തിനിർഭരമായ റാസ,ആകാശ ദീപ കാഴ്ച യും കൊടിയിറക്കും.