ദേശീയ ഗെയിംസിൽ കുളത്തൂപ്പുഴക്കാരിക്ക് വെള്ളിത്തിളക്കം
1511356
Wednesday, February 5, 2025 6:08 AM IST
കുളത്തപ്പുഴ:ദേശീയ ഗെയിംസിൽ വനിതാ വിഭാഗം ബാസ്ക്കറ്റ് ബോളിൽ കേരളത്തിന് വെള്ളി. ഡെറാഡൂണിൽ നടന്ന വാശിയേറിയ ഫൈനലിൽ തെലു ങ്കാനയോട് പരാജയപ്പെട്ടെങ്കിലും ഈ മെഡൽ നേട്ടം കേരളത്തിന് അഭിമാനമാണ്.
കുളത്തൂപ്പുഴ വാളംപറമ്പിൽ കോശിയുടെയും റീനാ കോശിയുടേയും മകൾ ചിന്നുകോശിയാണ് കേരളത്തിന് വേണ്ടി ഈ നേട്ടം കൈവരിച്ച ടീമിലെ കുളത്തൂപ്പുഴ സ്വദേശിനി. പാലാ അൽഫോൻസാ കോളജിൽ ഡിഗ്രി വിദ്യാർഥിനിയായ ചിന്നു കോശി എട്ടാം ക്ലാസുമുതൽ ബാസ്ക്കറ്റ്ബോൾ രംഗത്തുണ്ട്.
ഈ മിടുക്കിക്ക് കുളത്തൂപ്പുഴ നിവാസികളുടെ അഭിനന്ദനങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലൈലബീവി അറിയിച്ചു.