മഹാഗണപതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹം
1511032
Tuesday, February 4, 2025 7:34 AM IST
കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ ജ്ഞാന യജ്ഞത്തിനു തുടക്കമായി.ഒന്പതുവരെയാണ് സപ്താഹം.
യജ്ഞാചാര്യൻ ചേർത്തല ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് യജ്ഞം. വി. അനിൽകുമാറിന്റെ അധ്യക്ഷതയിൽ മുൻ ദേവസ്വം ബോർഡ് മെമ്പർ ജി. സുന്ദരേശൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം കീഴ് ശാന്തി നാരായണൻനമ്പൂതിരി ദീപം തെളിച്ചു.
ദേവസ്വം എഒഎസ്. സുഷമ, യജ്ഞാചാര്യൻ ചേർത്തല ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഉപദേശക സമിതി സെക്രട്ടറി സ്മിത രവി, വൈസ് പ്രസിഡന്റ് ഷണ്മുഖൻ ആചാരി, ഉപദേശക സമിതി അംഗങ്ങളായ കെ. രാമചന്ദ്രൻപിള്ള, ശ്രീകുമാർ വല്ലം, രാജൻ ബാബു, ഷീല ഉല്ലാസ്, ജയകുമാർ, എൽ. രവീന്ദ്രൻപിള്ള എന്നിവർ പ്രസംഗിച്ചു.