പരിഷത്തിന്റെ നാടക ജാഥയ്ക്ക് സ്വീകരണം
1510756
Monday, February 3, 2025 6:28 AM IST
ചാത്തന്നൂർ:കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്രകലാജാഥ ഇന്ത്യാ സ്റ്റോറി നാടകയാത്രയ്ക്ക് ചാത്തന്നൂർ ശീമാട്ടി ജംഗ്ഷനിൽ സ്വീകരണം നൽകി. വർത്തമാനകാല ഇന്ത്യയുടെ നേർകാഴ്ചകളാണ് ഇന്ത്യാ സ്റ്റോറി നാടകത്തിലൂടെ അവതരിപ്പിച്ചത്.
ലിംഗസമത്വം, പരിസ്ഥിതി, വികസനം, ജനാധിപത്യം തുടങ്ങിയ പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്ത നാടകം ഏറെ ശ്രദ്ധേയമായി. ദക്ഷിണ മേഖലാ നാടകയാത്രയാണ് ശീമാട്ടി ജംഗ്ഷനിൽ എത്തിച്ചേർന്നത്. നാടകയാത്രയുടെ മാനേജർ എൽ. ഷൈലജയും മധു പരവൂർ ക്യാപ്റ്റനുമാണ്. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ എം.എസ്. അരവിന്ദാണ് നാടക രചനയും സംവിധാനവും നിർവഹിച്ചത്. എം.എം. സചീന്ദ്രൻ, ജി. രാജശേഖരൻ സന്ദീപ് കുമാർ, സുരേഷ് ബാബു ചെണ്ടയാട്, ബി.എസ്. ശ്രീകണ്ഠൻ, വിഷ്ണു ശാരി എന്നിവരാണ് നാടകത്തിന്റെ പിന്നണി പ്രവർത്തകർ.