നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റ് തകർത്തു
1510759
Monday, February 3, 2025 6:28 AM IST
കൊല്ലം: നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ പോസ്റ്റ് ഒടിഞ്ഞു വീണു. ശാസ്താംകോട്ട കോഴിമുക്ക് നാലുമുക്ക് റോഡിൽ ഇന്നലെ പുലർച്ചെയാണ് അപകടം. ഒടിഞ്ഞു വീണ പോസ്റ്റും 11 കെ.വി ലൈനുകളും കാറിനു മുകളിലേക്ക് പതിച്ചു. എന്നാൽ ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ടതായി പറയുന്നു. അപകടത്തെ തുടർന്ന് കാർ സമീപത്തെ കടയ്ക്ക് മുന്നിലേക്ക് ഇടിച്ചു കയറിയെങ്കിലും മെറ്റൽ കൂനയിൽ തട്ടി നിൽക്കുകയായിരുന്നു.