ഡോ. മൻമോഹൻ സിംഗിന് ആദരസൂചകമായി തങ്കശേരി ഇൻഫന്റ്ജീസസ് സ്കൂളിൽ സെമിനാർ
1511362
Wednesday, February 5, 2025 6:16 AM IST
കൊല്ലം :ആധുനിക ഇന്ത്യൻ സമ്പദ്ഘടനയുടെ മുഖ്യ ശില്പിയായ ഡോ: മൻമോഹൻ സിംഗിന് ആദരസൂചകമായി തങ്കശേരി ഇൻഫന്റ് ജീസസ് സ്കൂളിൽ ഹയർ സെക്കണ്ടറി ഹ്യൂമാനിറ്റീസ് വിഭാഗം കുട്ടികൾ സെമിനാർ നടത്തി.
പ്രിൻസിപ്പിൽ റവ. ഡോ. സിൽവി ആന്റണി ഉദ്ഘാടനം നിർവഹിച്ചു.ഡോ. മൻമോഹൻസിംഗിന്റെ ആദ്യകാല ജീവിതവും വിദ്യാഭ്യാസ കാല ഘട്ടത്തെയും കുറിച്ച് പ്ലസ് വൺ വിദ്യാർഥികളായ ദിയാ കുറുപ്പും ഇന്ത്യൻ സമ്പദ്ഘടനയിൽ വന്ന മാറ്റങ്ങളെക്കുറിച്ച് ഫ്ലോറാ മറിയയും പ്രബന്ധമവതരിപ്പിച്ചു.
വിദ്യാഭ്യാസം സ്പൂൺ - ഫീഡിംഗ് മാത്രമാകാതെ കുട്ടികളിൽ ആഴത്തിലുള്ള അറിവുകൾ സമ്പാദിക്കാൻ ഇത്തരം സെമിനാറുകൾ ഉപകരിക്കുമെന്ന് പ്രിൻസിപ്പൽ റവ. ഡോ. സിൽവി ആന്റണി പറഞ്ഞു. ജൂനിയർ വിഭാഗം പ്രിൻസിപ്പൽ മിസ്. ഡോണാ ജോയി, എക്ണോമിക് ഫാക്കൽറ്റിയംഗം ലാലു കുമാർ എന്നിവർ പങ്കെടുത്തു .