അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
1511361
Wednesday, February 5, 2025 6:16 AM IST
തേവലക്കര: ഗ്രാമപഞ്ചായത്തിലെ പടപ്പനാല്‍ ഒന്‍പതാം വാര്‍ഡില്‍ സുജിത് വിജയന്‍പിളള എംഎല്‍എ യുടെ ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം സുജിത് വിജയന്‍പിളള എംഎല്‍എ നിർവഹിച്ചു.
തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു അധ്യക്ഷയായി . യോഗത്തില്‍ ജില്ലാപഞ്ചായത്ത് അംഗം എസ്. സോമന്, തേവലക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ്, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി. ഫിലിപ്പ്, ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യു. ഫാത്തിമാകുഞ്ഞ്,
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സജി അനില്‍, സുമയ്യാ അഷറഫ്, വാര്‍ഡ് അംഗങ്ങളായ അനസ് നാത്തയ്യത്ത്, രാധാമണി, ബിജി ആന്റണി, എസ്. ഓമനക്കുട്ടന്‍പിളള, ഹെമി, ഗ്രാമപഞ്ചായത്ത് അംഗം അന്‍സാര്‍ കാസിംപിളള, രേഖാലക്ഷ്മി,റ്റി.എ. തങ്ങള്‍, അഷറഫ് ഖാന്, ദീപ,രണദേവ്, മുനീര്‍, നെസീമ, സുനിത തുടങ്ങിയവര്‍ പങ്കെടുത്തു.
ഉദ്ഘാടനത്തിന് മുന്നോടിയായി പടപ്പനാല്‍ ജംഗ്ഷനില്‍നിന്നും സമ്മേളന സ്ഥലംവരെ വിവിധ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വര്‍ണാഭമായ ഘോഷയാത്ര നടന്നു .നിർമാണം പൂര്‍ത്തീകരിച്ച തേവലക്കരയിലെ 22, 37, 44 എന്നീ മൂന്ന് അങ്കണവാടി കെട്ടിടങ്ങളുടെ ഉദ്ഘാടനവും ഈ മാസം നടക്കുമെന്ന് ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ അറിയിച്ചു.