സഭാത്മക ജീവിതം മൂല്യങ്ങൾ വളർത്താൻ: ഫാ. ക്രിസ്റ്റി ചരുവിള
1510749
Monday, February 3, 2025 6:28 AM IST
ആയൂർ: വേങ്ങൂർ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ എംസിസിഎൽ ദിനാചരണ മുന്നേടിയായി സെമിനാർ സംഘടിപ്പിച്ചു. മൂല്യവത്തായ സമൂഹനിർമിതിക്ക് സഭാത്മക ജീവിതം അനിവാര്യമാണെന്ന് അധ്യക്ഷത വഹിച്ച ഇടവക വികാരി ഫാ. ക്രിസ്റ്റി ചരുവിള പറഞ്ഞു.
ഡോ. പ്രകാശ് അലക്സ് വാളകം സെമിനാറിന് നേതൃത്വം നൽകി. സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ ഷാജു തേക്കിൻകാട്ടിൽ, സ്റ്റാഫ് സെക്രട്ടറി ആൻസി അച്ചൻകുഞ്ഞ് എന്നിവർ പ്രസംഗിച്ചു. ഒന്പതിന് ആത്മീയ ഒരുക്കത്തോടെ എംസിസിഎൽ ദിനം ആചരിക്കുമെന്ന് സംഘാടകർ പറഞ്ഞു.