കെ. ജയകുമാറിന് കൊട്ടാരക്കരയിൽ പൗര സ്വീകരണം
1510755
Monday, February 3, 2025 6:28 AM IST
കൊട്ടാരക്കര:കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാറിന് കൊട്ടാരക്കരയിൽ പൗരസ്വീകരണം നൽകുന്നു. കൊട്ടാരക്കര ആശ്രയയയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ നൽകുന്ന സ്വീകരണത്തിന്റെഒരുക്കങ്ങൾക്കായി മുൻസിപ്പൽ വർക്കിംഗ് ചെയർപേഴ്സൺ വനജ രാജീവ് പ്രസിഡന്റ് ആയി 101 അംഗ സ്വാഗതസംഗം രൂപീകരിച്ചു.
വൈസ് ചെയർമാനായി ഡോ. ഗംഗാധരൻ നായർ, കൺവീനർ കലയപുരം ജോസിനെയും, എസ്. ആർ. രമേശ്, ഉണ്ണികൃഷ്ണ മേനോൻ, മോഹനൻ പൂവറ്റൂർ, അരുൺകുമാർ അന്നൂർ, ദിവ്യ ചന്ദ്രശേഖർ, പെരുംകുളം രാജീവ്, ഷാജി മാംവിള എന്നിവർ ചെയർമാന്മാരായി വിവിധ കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു.
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് എസ്. രഞ്ജിത് കുമാർ, പട്ടാഴി വടക്കേക്കര പഞ്ചായത്തു പ്രസിഡന്റ് വി. പി. രമാദേവി, ജേക്കബ് വര്ഗീസ് വടക്കടത്തു, പട്ടാഴി മുരളീധരൻ മാസ്റ്റർ, കുളക്കട രാധാകൃഷ്ണൻ, വി. ഫിലിപ്പ്, ബിജി ഷാജി, മിനി കുമാരി, സുഭദ്രാ,ഫാ.ഗീവർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.