കുഴല്‍കിണര്‍ ഉദ്ഘാടനം ചെയ്തു
1511354
Wednesday, February 5, 2025 6:08 AM IST
പന്മന : ഗ്രാമപഞ്ചായത്തിലെ കുറ്റിവട്ടം 23ാം വാര്‍ഡില്‍ ജലജീവന്മിഷന് നിര്‍മിച്ച കുഴല്‍ കിണറിന്റെ ഉദ്ഘാടനം സുജിത് വിജയന്‍പിളള എംഎല്‍എ നിര്‍വഹിച്ചു.പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതലയുളള പന്മന ബാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായി.
ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ജില്ലാപഞ്ചായത്ത് അംഗങ്ങളായ എസ്. സോമന്, സി.പി.സുധീഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത്സ്ഥിരംസമിതി അധ്യക്ഷ നിഷാ സുധീഷ്,ഗ്രാമപഞ്ചായത്ത് അംഗം അമ്പിളി, ചെറിയാന് തുടങ്ങിയവർ പ്രസംഗിച്ചു.