യൂത്ത് കോൺഗ്രസ് നഗരസഭാ സൂപ്രണ്ടിനെ ഉപരോധിച്ചു
1511034
Tuesday, February 4, 2025 7:34 AM IST
കൊട്ടാരക്കര: യൂത്ത് കോൺഗ്രസ് കൊട്ടാരക്കര അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ സൂപ്രണ്ടിനെ ഉപരോധിച്ചു.
കൊട്ടാരക്കര നഗരസഭയിലെ സിപിഎം നഗരസഭ കൗൺസിലറും മുൻ വൈസ് ചെയർപേഴ്സനുമായ അനിത ഗോപകുമാറിന്റെ മരുമകളെ പുതിയ തസ്തിക സൃഷ്ടിച്ച് എംപ്ലോയ്മെന്റ് ഫെസിലിറ്റേഷൻ സെന്റർ മാനേജർ ആയി നിയമിച്ചെന്ന് ആരോപിച്ചാണ് സമരം നടത്തിയത്.
യൂത്ത് കോൺഗ്രസ് കൊട്ടാരക്കര അസംബ്ലി പ്രസിഡന്റ് അനീഷ് വർഗീസ് സമരത്തിന് നേതൃത്വം നൽകി. നഗരസഭ കൗൺസിലർ പവിജ പദ്മൻ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജു ജോർജ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് നേതാക്കന്മാരായ നഹാസ് ഷംസുദീൻ, വിഷ്ണു കുളക്കട, ജയകൃഷ്ണൻ, നെബു ബാബു, സതീഷ്, മനോജ്, വിക്കി, ജോയൽ, ജിജോ, ഫെയ്ത് തുടങ്ങിയവർ പ്രസംഗിച്ചു.